മാടപ്പള്ളി: മാടപ്പള്ളി ഗ്രാമപഞ്ചായത്തിൽ മാമ്മൂട്ടിൽ പ്രവർത്തിക്കുന്ന സാമൂഹ്യ അടുക്കളയിലേക്ക് അവശ്യ ഭക്ഷ്യസാധനങ്ങൾ സി.പി.ഐ മാടപ്പള്ളി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നൽകി. സി.പി.ഐ മാടപ്പള്ളി ലോക്കൽ സെക്രട്ടറിയിൽ നിന്നും സി.ഡി.എസ് ചെയർപേഴ്‌സൺ വിജയമ്മ തങ്കപ്പൻ ഏറ്റുവാങ്ങി. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻസി ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത ബാബു, ഗ്രാമപഞ്ചായത്ത് മെമ്പർ പി.എസ് രതികല, സി.പി.ഐ മാടപ്പള്ളി ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.ആർ സുനിൽ, അനിൽകുമാർ ഇടപ്പള്ളി എന്നിവർ നേതൃത്വം നൽകി.