
കോട്ടയം : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ജനംവീട്ടിലിരുന്ന് കണ്ടു. കൊവിഡ് മാനദണ്ഡം പാലിച്ച് പൊതു ആഘോഷങ്ങൾ ഒഴിവാക്കിയതിനാൽ ഇടതുമുന്നണി നേതാക്കളും പ്രവർത്തകരും ടി.വിയിലൂടെയാണ് സത്യപ്രതിജ്ഞ കണ്ടത്. ചിലർ പായസം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദം പങ്കിട്ടു. ജില്ലയിൽ നിന്ന് മന്ത്രിയായ വി.എൻ.വാസവൻ ദൃഢപ്രതിഞ്ജയെടുത്താണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തത്. ജില്ലക്കാരനായ ആദ്യ സി.പി.എം മന്ത്രിയാണ് വാസവൻ.