a

കുമരകം: ഇടവട്ടം പാടശേഖരത്തിന്റെ കിഴക്കേ മോട്ടോർ തറക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ചിറയിൽ നിന്ന 250ഓളം വാഴകൾ വെട്ടിനശിപ്പിച്ചതായി പരാതി. കണ്ണാടിച്ചാൽ പാലത്തിനു സമീപം വായിത്ര ഏലിയാസ് സ്റ്റീഫന്റെ (പൊന്നച്ചൻ ) കൃഷിയാണ് നശിപ്പിച്ചത്. സമീപവാസികൾ നോക്കി നിൽക്കയാണ് വാഴവെട്ടിനശിപ്പിച്ചതെന്നും ഉടമ പറയുന്നു. സംഭവത്തിൽ കുമരകം പൊലീസിൽ പരാതി നൽകി.