cpm

കട്ടപ്പന: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനോടനുബന്ധിച്ച് എൽ.ഡി.എഫ്. നേതൃത്വത്തിൽ ആഘോഷങ്ങൾ നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാർട്ടി ഓഫീസുകളിലും വീടുകളിലും പ്രവർത്തകർ പങ്കാളികളായി. സി.പി.എം. കട്ടപ്പന ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എസ്. മോഹനൻ കേക്ക് മുറിച്ചു. ഏരിയാ സെക്രട്ടറി വി.ആർ. സജി, അഡ്വ. വി.എസ്. അഭിലാഷ്, അഡ്വ. മനോജ് എം.തോമസ്, ടോമി ജോർജ്, എം.സി. ബിജു, അഡ്വ. ജോഷി മണിമല എന്നിവർ പങ്കെടുത്തു.
കട്ടപ്പന നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ, വ്യാപാരികൾ എന്നിവർ പായസം വിതരണം ചെയ്തു. ഏരിയ സെക്രട്ടറി വി.ആർ. സജി ഉദ്ഘാടനം ചെയ്തു. കെ.എൻ. വിനീഷ്‌കുമാർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തിതീരം പൊതുശ്മശാനത്തിലെ ജീവനക്കാരെ ആദരിച്ചു. ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റ് കെ.പി. സുമോദ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സിജോമോൻ ജോസ് ജീവനക്കാരെ ആദരിച്ചു. ബ്ലോക്ക് സെക്രട്ടറി ജിബിൻ മാത്യു, എബി മാത്യു എന്നിവർ നേതൃത്വം നൽകി.