പാലാ: പാലാ ജനറൽ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി പുതുതായി 20 ബഡുകൾകൂടിയുള്ള കേന്ദ്രം (ഹൈ ഡിപെൻഡൻസി യൂണിറ്റ് എച്ച്.ഡി.യു ) പ്രവർത്തനം ആരംഭിച്ചു. പുതിയ ബ്ലോക്കിൽ താഴത്തെ നിലയിലാണ് കേന്ദ്രം. കൊവിഡ് പോസിറ്റീവ് രോഗികൾക്ക് നേരിട്ട് വന്ന് പരിശോധനയ്ക്ക് വിധേയമായി ആവശ്യമായ മരുന്നുകൾ സ്വീകരിക്കാനും ഒ.പി സംവിധാനം നിലവിൽ വന്നു. ഉദ്ഘാടനം നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു. വൈസ് ചെയർമാൻ സിജി പ്രസാദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ഷമ്മി രാജൻ, ഡോ.അപ്പു എബ്രാഹം, അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.