kit

ചങ്ങനാശേരി: എ.ഐ.ടി.യു.സി ചങ്ങനാശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സി.പി.ഐ ചങ്ങനാശേരി മണ്ഡലം സെക്രട്ടറി അഡ്വ. മാധവൻപിള്ള വിതരണ ഉദ്ഘാടനം നിർവഹിച്ചു. എ.എ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.ലക്ഷ്മണൻ, മണ്ഡലം കമ്മറ്റി അംഗം ഷാജി ജോർജ്, ജീമോൻ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് സുഭാഷ് കുമാർ, ജോജി ജോസ്, സെബാൻ തുടങ്ങിയവർ പങ്കെടുത്തു.