കോട്ടയം: സേവാഭാരതി ജില്ലയിൽ നടത്തുന്ന ആയുഷ് 64 മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം കുറിച്ചി ഹോമിയോ കോളേജിൽ ജില്ലാ ജനറൽ സെക്രട്ടറി എം. മധുവിന് ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരൻ കൈമാറി നിർവഹിച്ചു. ആർ.എസ്.എസ് ജില്ലാ സേവാ പ്രമുഖ് ആർ.രാജേഷ്, ജില്ലാ കാര്യകാരിയംഗം ഷിജു എബ്രഹാം, സേവാഭാരതി കോട്ടയം യൂണിറ്റ് അദ്ധ്യക്ഷൻ രവികുമാർ എന്നിവർ പങ്കെടുത്തു.