ചങ്ങനാശേരി: എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ കോലം കത്തിച്ച നടപടിയിൽ 14ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രതിഷേധിച്ചു. 14ാം നമ്പർ എൻ.എസ്.എസ് കരയോഗം പരിധിയിൽ ഉൾപ്പെടുന്ന കോയിക്കത്തറ പ്രദേശത്ത് ജനറൽ സെക്രട്ടറിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഒരു കൂട്ടം ആളുകൾ കോലം കത്തിച്ച നടപടിയിൽ കരയോഗം ഭരണസമിതിക്ക് യാതൊരുബന്ധവുമില്ലെന്ന് കരയോഗം ഭാരവാഹികൾ അറിയിച്ചു.