പാലാ :കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാലാ നിയോജകമണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി ദുരിതാശ്വാസം അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. ഭരണങ്ങാനം, കടനാട്, കരൂർ എന്നീ മൂന്ന് പഞ്ചായത്തുകളിൽ മാത്രം പ്രകൃതിക്ഷോഭത്തിൽ 152 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ ഫണ്ടിൽ നിന്നും അടിയന്തിര നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടർക്ക് രാജേഷ് വാളിപ്ലാക്കൽ ഓൺലൈനിൽ നിവേദനവും നൽകി.