ചേർപ്പുങ്കൽ: കൊവിഡ് പ്രതിസന്ധിയിൽ മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്കായി കെ.സി.ബി.സി യുടെയും ,കത്തോലിക്ക ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ)യുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന ടെലികൗൺസെലിംഗ് പരിപാടിയിൽ ചേർപ്പുങ്കൽ ബി.വി.എം കോളേജും പങ്കാളികളാകും. കോളേജിലെ സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യൂ )വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കും. കൊവിഡ് രോഗികൾ,കുടുംബാംഗങ്ങൾ,കുട്ടികൾ,പ്രായമായവർ,സ്ത്രീകൾ ,മാനസിക സമ്മർദമുള്ളവർ ,ഗ്രിഫ് കൗൺസിലിംഗ് വേണ്ടവർ എന്നിവർക്കായി നടത്തുന്ന കൗൺസിലിംഗിനായി ബന്ധപ്പെടേണ്ട നമ്പർ: 9072822370 ,9072823367,9072822368,9072822364