വൈക്കം : താലൂക്ക് ഗവ.ആശുപത്രിയിൽ തുടങ്ങിയ കൊവിഡ് സെക്കന്റ് ലൈൻ ചികിത്സ കേന്ദ്രത്തിലേക്ക് സത്യാഗ്രഹ ആശ്രമം എൽ.പി സ്‌കൂളിലെ അദ്ധ്യാപകരുടെ കൂട്ടായ്മ സാമ്പത്തിക സഹായം നൽകി. രോഗികൾക്ക് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സഹായങ്ങൾ നൽകിയത് .ഹെഡ് മാസ്റ്റർ പി.ടി ജിനീഷ് ആശുപത്രി സൂപ്രണ്ട് ഡോ.അനിത ബാബുവിന് തുക കൈമാറി.
കൊവിഡ് നോഡൻ ഓഫീസർ ഡോ .എ.ഡി ശ്രീകുമാർ ,അദ്ധ്യാപക പ്രതിനിധികളായ കെ.ടി പ്രതീഷ്‌കുമാർ, രമ്യാ കമലാസനൻ, അമ്പിളി പ്രതാപ്, കെ.കവിത, പി.ആർ സൂര്യ .പി.ടി.എ പ്രസിഡന്റ് കെ.എ സ്റ്റാലിൻകുമാർ എന്നിവർ പങ്കടുത്തു.