പാലാ: കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ വലയുന്നവരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക്കുമായി എസ്. എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ രംഗത്ത്. സമുദായ അംഗങ്ങളായ സാധാരണക്കാരെ സഹായിക്കാൻ മീനച്ചിൽ യൂണിയൻ ഒപ്പമുണ്ടാകുമെന്ന് യൂണിയൻ നേതാക്കളായ എം.ബി ശ്രീകുമാറും എം.പി സെന്നും അറിയിച്ചു. യൂണിയൻ പ്രവർത്തന പരിധിയിലെ വിവിധ ശാഖതലത്തിൽ ഭക്ഷണം, മരുന്ന്, മറ്റു അടിസ്ഥാന കാര്യങ്ങൾ എന്നിവയിൽ അടിയന്തിര സഹായം എത്തിക്കും . കൊവിഡ് സംസ്‌കാര ചടങ്ങുകൾക്ക് സന്നദ്ധ പ്രവർത്തകരുടെ സേവനവും ലഭ്യമാണ്. ഫോൺ: 9447792990,9544046455,9447231074. കൈത്താങ്ങായി ആദ്യഘട്ടമായി മീനച്ചിൽ യൂണിയൻ പാലാ മരിയസദനത്തിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ചു.
മീനച്ചിൽ യൂണിയൻ ചെയർമാർ എം.ബി. ശ്രീകുമാറിന്റെയും കൺവീനർ എം.പി. സെന്നി ന്റെയും നിർദേശപ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സി.ടി രാജൻ രാമപുരം , അരുൺ കുളംമ്പള്ളിൽ, എം. ആർ. ഉല്ലാസ്, ഗിരീഷ് മീനച്ചിൽ എന്നിവരുടെ നേതൃത്വത്തിലാണ് സഹായമെത്തിച്ചത്. തുടർന്ന് ശാഖാംഗങ്ങളിൽ കൊവിഡ് ബാധിച്ചവരുടെ വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു തുടങ്ങി.