അടിമാലി: സർവ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ചലഞ്ചിലൂടെ മൂന്നു ലക്ഷം രൂപ നൽകി. ബാങ്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജോൺ സി. ഐസക്, നിയുക്ത എം.എൽ.എ അഡ്വ. എ. രാജയ്ക്ക് ചെക്ക് കൈമാറി. കൊവിഡ് രണ്ടാം ഘട്ടത്തിനോടനുബന്ധിച്ച് വിവിധ സഹായ പദ്ധതികൾ ബാങ്ക് ഏറ്റെടുത്ത് നടത്തി. അടിമാലി സർവ്വീസ് സഹകരണബാങ്ക് അടിമാലി താലൂക്ക് ആശുപത്രിയിൽ പുതിയതായി ആരംഭിച്ച കൊവിഡ് ആശുപത്രിയ്ക്ക് ഒരു ലക്ഷം രൂപ ചിലവിൽ വെന്റിലേറ്റർ വാങ്ങി നൽകിയിരുന്നു. കൂടാതെ അടിമാലി പൊലീസ് സ്റ്റേഷനിലേയ്ക്ക് 50 ലിറ്റർ സാനിറ്റൈസറും 5000 മാസ്‌കും 1000 ഗ്ലൗസും നൽകിയതായി സെക്രട്ടറി ബോബി പ്രസ്റ്റീജ് അറിയിച്ചു.