അടിമാലി: കോൺഗ്രസ് അടിമാലി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. രാജ്യത്തെ വികസനകുതിപ്പിലേക്ക് നയിക്കവെയായിരുന്നു രാജീവ് ഗാന്ധി മരണപ്പെട്ടതെന്ന് പ്രവർത്തകർ അനുസ്മരിച്ചു. അനുസ്മരണ ചടങ്ങിന്റെ ഭാഗമായി പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോർജ്ജ് തോമസ്, സി.എസ് നാസർ, ബാബു പി. കുര്യാക്കോസ്, കെ.പി. അസീസ് , കെ. കൃഷ്ണമൂർത്തി, ഹാപ്പി കെ. വർഗീസ്, കെ.എസ്. മൊയ്ദു, റക്സ്ൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.