കട്ടപ്പന: വിവാഹ വാർഷിക ദിനത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് സഹായവുമായി ദമ്പതികൾ. അമ്പലക്കവല വിജയവിലാസത്തിൽ ശിവകുമാറും ജയയുമാണ് ഫ്രണ്ട്‌സ് ഒഫ് കേരളയുടെ ഭക്ഷ്യ വിതരണ പദ്ധതിയിലേക്ക് കിറ്റുകൾ നൽകിയത്. വിവാഹ വാർഷികം വിപുലമായി നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയായിരുന്നു. ഫ്രണ്ട്‌സ് ഒഫ് കേരള സെക്രട്ടറി രജീഷ് ടി. രഘു ഭക്ഷ്യകിറ്റുകൾ ഏറ്റുവാങ്ങി. അതിഥി ബിൽഡേഴ്‌സ് ഉടമയാണ് ശിവകുമാർ. സുമനസുകളുടെ സഹകരണത്തോടെ കട്ടപ്പന നഗരസഭ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഇരട്ടയാർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 150ൽപ്പരം പേർക്ക് കിറ്റുകൾ വിതരണം ചെയ്തു.