കൊടുങ്ങൂർ : ലോക്ക് ഡൗൺമൂലം കഷ്ടതയനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി വാഴൂർ ശ്രീനാരായണ ട്രസ്റ്റ് പച്ചക്കറി കിറ്റുകൾ ഗ്രാമപഞ്ചായത്തിന് നൽകി. പച്ചക്കറികളും മാസ്‌ക്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ അടങ്ങുന്ന കിറ്റുകൾ ട്രസ്റ്റ് സെക്രട്ടറി മംഗളാനന്ദൻ കുന്നുംപുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജിക്ക് കൈമാറി. ട്രസ്റ്റ് ഭാരവാഹികളായ മനോജ് കാവുങ്കൽ,പി.എ.അനിയൻ,സജീവ് പുളിങ്കുന്നേൽ എന്നിവർ പങ്കെടുത്തു.