പൊൻകുന്നം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊൻകുന്നം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും നൽകുന്ന കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണവും നടന്നു. നിയുക്ത ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉപകരണങ്ങൾ കൈമാറി. പഞ്ചായത്ത് ഡി.സി.സിയ്ക്ക് നൽകിയ വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, പൾസ് ഓക്‌സി മീറ്റർ എന്നിവ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് എഫ്.എൽ.ടി.സിയ്ക്ക് നൽകിയ തെർമൽ സ്‌കാനറും ഗ്ലൂക്കോ മീറ്ററും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ടി .എൻ. ഗിരീഷ് കുമാർ ഏറ്റുുവാങ്ങി. ബാങ്ക് പ്രസിഡന്റ് ടി.ജോസഫ് തുണ്ടത്തിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മിനി സേതുനാഥ്, ഷാജി പാമ്പൂരി, പി .എം. ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബാങ്ക് ഭരണ സമിതിയംഗങ്ങളായ ഫെലിക്‌സ് ജോസ്, പി .കെ. ശശികുമാർ, ടി. കെ. മോഹനൻ, ബാങ്ക് ജീവനക്കാരായ ജോസഫ് ഡൊമിനിക്, പി .വിജയകുമാർ, അരുൺ എസ് .നായർ, ബി .സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകും.ആശുപത്രി യാത്രയ്ക്കായി സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തി. ഫോൺ : 9495685735, 9562200367, 9447346073, 9496592299.