ചെറുവള്ളി: കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റികൾ 50ലേറെ കുടുംബങ്ങളിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. 13 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റ് ആണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്.
എലിക്കുളം : പാമ്പോലി സെറിനിറ്റി ഹോമിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഒരു ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ യൂത്ത് കോൺഗ്രസ് വിതരണം ചെയ്തു. കൊവിഡ് പോസിറ്റീവ് ആയി കഴിയുന്ന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകി. അഭിജിത്ത് ആർ.കവുങ്ങഴയ്ക്കൽ, റിച്ചു കെ.ചാക്കോ, ജിഷ്ണു പറപ്പള്ളിൽ, ഡാനി തോമസ് കൊല്ലംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.