എലിക്കുളം : നിയന്ത്രിത മേഖലയായ എലിക്കുളം പഞ്ചായത്തിൽ മലനാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി പാലും റൊട്ടിയും വിതരണം ചെയ്തു. എലിക്കുളം ഉണ്ണിമിശിഹ പള്ളി വികാരി ഫാ.ജസ്റ്റിൻ പഴയ പറമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജിക്ക് ഉത്പന്നങ്ങൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഖിൽ അപ്പുക്കുട്ടൻ, ഷേർളി അന്ത്യാങ്കളം, സൂര്യമോൾ, സെക്രട്ടറി ജോസഫ് പി.ടി., ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.