പാലാ : കൊവിഡ് കാലത്തും പൂവരണി മഹാദേവ ക്ഷേത്രസന്നിധിയിലേക്ക് നാനാജാതി മതസ്ഥരെത്തുന്നു, മരുന്നും ഭക്ഷണവും വാങ്ങാൻ. പൂവരണി മഹാദേവ ക്ഷേത്ര ദേവസ്വ ഭരണ സമിതി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് ബാധിച്ച നിർദ്ധനരായ കുടുംബങ്ങൾക്കും, ഒറ്റപ്പെട്ട് പോയ നിസ്സഹായകർക്കും മരുന്നും, ഭക്ഷണവും എത്തിച്ചു നൽകാാൻ ദേവസ്വത്തിൽ നിന്നും 'സന്നദ്ധ സേവാനിധി ' എന്ന പേരിൽ ഒരു സഹായ സംരംഭത്തിനാണ് തുടക്കമായത്. ഹെൽപ്പ് ഡെസ്‌ക്കും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ആദ്യദിനം തന്നെ നിരവധി പേർക്ക് താങ്ങാകാൻ ഈ സംരംഭത്തിന് സാധിച്ചു.സന്നദ്ധ സേവാനിധിയിലേക്ക് ഭക്തജനങ്ങൾക്ക് സംഭാവനകൾ നല്കുന്നതിന് ക്ഷേത്രത്തിന്റെ സമീപമുള്ള പ്രത്യേക കൗണ്ടറിൽ നേരിട്ടോ അക്കൗണ്ട് ട്രാൻസ്ഫർ വഴിയോ, ചെക്കു മുഖാന്തിരമോ നൽകാവുന്നതാണ്.ഇൻഡ്യൻ ബാങ്കിന്റെ പാലാ ശാഖയിൽ പൂവരണി ദേവസ്വം ഭരണ സമിതി ട്രസ്റ്റിന്റെ പേരിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.

A/C - 6854902572 IFSC - IDIBOOOPO66,INDIAN BANK , PALA BRANCH.