മുണ്ടക്കയം : മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് പ്രാധാന്യം നൽകുമെന്ന് നിയുക്ത എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ആശുപത്രി വികസന സമിതി അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് പ്രവർത്തനം കാര്യക്ഷമമാക്കാനും തീരുമാനമായി. എം.ഇ.എസ് നൽകുന്ന ഓക്സിജൻ സ്റ്റാൻഡ് വിറ്റ് സ്ട്രക്ചറിനുള്ള തുക റഷീദ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് കൈമാറി . കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാപഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ.പ്രദീപ്, ജോഷി മംഗലം വാർഡ്‌ അംഗം ലിജി , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ. രാജേഷ് ,റോയി കപ്പലുമാക്കൽ , ആർ. സി. നായർ തുടങ്ങിയവരും പങ്കെടുത്തു.