മുണ്ടക്കയം : വാക്സിൻ ചലഞ്ചിലേക്ക് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ നൽകി. മുണ്ടക്കയം പഞ്ചായത്ത്‌ പ്രസിഡന്റ് രേഖാദാസ് മന്ത്രി വി.എൻ.വാസവന് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.വൈസ് പ്രസിഡന്റ്‌ ദിലീഷ് ദിവാകരൻ, മെമ്പർമാരായ സി.വി.അനിൽകുമാർ, വിൻസി മനുവൽ, പ്രസന്ന ഷിബു, ബോബി മാത്യു എന്നിവർ പങ്കെടുത്തു.