മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം 2642 -ാം നമ്പർ പുഞ്ചവയൽ ശാഖയുടെ നേതൃത്വത്തിൽ

കൊവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷാധാന്യക്കിറ്റ് വിതരണം ചെയ്തു. ശാഖ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച കിറ്റുകളാണ് വിതരണം ചെയ്തത്. ശാഖാ പ്രസിഡന്റ് കെ.എൻ.വിജയൻ, വൈസ് പ്രസിഡന്റ് എം.സി.ബിനു , സെക്രട്ടറി ഇ. ആർ.പ്രതീഷ് , യൂണിയൻ കൗൺസിലർ സി.എൻ.മോഹനൻ , എംപ്ലോയിസ് ഫോറം പ്രസിഡന്റ് കെ.എൻ.രാജേന്ദ്രൻ, വനിതാസംഘം സെക്രട്ടറി പ്രസന്ന ഷിബു, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ ഉണ്ണി പുഞ്ചവയൽ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുരേഷ് , വൈസ് പ്രസിഡന്റ് അജിത് , സെക്രട്ടറി അഭിജിത് പുഷ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.