വാഴൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വാഴൂർ ഫാർമേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരുടേയും ഭരണ സമിതിയംഗങ്ങളുടെയും വിഹിതമായ 7,95,850 രൂപ നൽകി. ബാങ്ക് പ്രസിഡന്റ് അഡ്വ.ബെജു കെ. ചെറിയാനിൽ നിന്ന് മന്ത്രി വി.എൻ.വാസവൻ തുക ഏറ്റുവാങ്ങി. എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.എം.ടി.ജോസഫ്, കെ.എം. രാധാകൃഷണൻ, ബാങ്ക് ഭരണ സമിതിയംഗങ്ങളായ കെ.വി.അനീഷ് ലാൽ, രാജൻ ചെറുകാപ്പള്ളിൽ, മാനേജിംഗ് ഡയറക്ടർ റെജി പി. കോശി എന്നിവർ പങ്കെടുത്തു.