വൈക്കം : ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (എ.കെ.ബി.ഇ.എഫ്) വൈക്കം ടൗൺ കമ്മിറ്റി വൈക്കം താലൂക്ക് ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിലേക്ക് വാഷിംഗ് മെഷീൻ സംഭാവന ചെയ്തു. എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് എ.സി ജോസഫ്, ജില്ലാ അസി. സെക്രട്ടറി വി.കൃഷ്ണകുമാർ, ടൗൺ കമ്മിറ്റി സെക്രട്ടറി എസ്.പ്രമോദ് എന്നിവരിൽ നിന്ന് സി.കെ.ആശ എം.എൽ.എ ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീത രാജേഷ്, കൗൺസിലർമാരായ എബ്രഹാം പഴയകടവൻ, എസ്.ഹരിദാസൻ നായർ, ആശുപത്രി സൂപ്രണ്ട് ഡോ.അനിതാ ബാബു, ആർ.എം.ഒ ഡോ.എസ്.കെ.ഷീബ, സി.ബി.ഗീത തുടങ്ങിയവർ പങ്കെടുത്തു.