വൈക്കം : നഗരസഭ ടൗൺഹാളിൽ നടത്തുന്ന ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിലേക്ക് ചാലപ്പറമ്പ് ടി.കെ മാധവൻ സ്മാരക യു.പി സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് പൾസ് ഓക്‌സി മീറ്ററും ,പി.പി കിറ്റുകളും നൽകി.
നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് പ്രഥമാദ്ധ്യാപിക ശ്രീദേവി രാജീവിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ കവിത രാജേഷ്, അദ്ധ്യാപക പ്രതിനിധികളായ ജെ.ജീന,കെ.പി ജയലക്ഷ്മി,വി.പി രാജി,അഷിത രമേശൻ,ശ്രീകലദാസ്,പി.ആർ ആരോമൽ,പി.പ്രവീൺ,സിബി സിമേഷ്,മായ ബിനീഷ് എന്നിവർ പങ്കെടുത്തു.