പൊൻകുന്നം : കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനാൽ പൊലീസ് ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്ന അധിക നിയന്ത്രണങ്ങൾ ചിറക്കടവ് പഞ്ചായത്തിലുണ്ടാവില്ല. ഇടറോഡുകൾ അടച്ച് ജനങ്ങൾ പഞ്ചായത്ത് പരിധിക്ക് പുറത്തേക്ക് യാത്രചെയ്യുന്നത് തടസപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇത് വേണ്ടെന്ന് തീരുമാനിച്ചു. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.