kadamakuzhy

കട്ടപ്പന: പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 422 ലിറ്റർ കോട എക്‌സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചു. കട്ടപ്പന കടമാക്കുഴി വാണിയേടത്ത് ജോർജ് വർഗീസി(തുമ്പശേരി ജോയി)ന്റെ പുരയിടത്തിൽ നിന്നാണ് കോടയും വാറ്റുപകരങ്ങളും പിടിച്ചെടുത്ത്. ഇയാൾക്കെതിരെ കേസെടുത്തു. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ ജോർജ് ഓടി രക്ഷപ്പെട്ടു. കട്ടപ്പന എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ. കുഞ്ഞുമോൻ, പ്രിവന്റീവ് ഓഫീസർ ശശികുമാർ കെ.ആർ, സി.ഇ.ഒമാരായ അനൂപ് കെ.എസ്, ലിജോ ജോസഫ്, ബിജുമോൻ പി.കെ, സിറിൽ ജോസഫ് എന്നിവരാണ് പരിശോധന നടത്തിയത്.