ചങ്ങനാശേരി : റവന്യു ടവറിന്റെ പരിസരത്ത അപകടാവസ്ഥയിൽ വളർന്നു നിന്നിരുന്ന തണൽ മരം വെട്ടിമാറ്റി. ദിവസേന നൂറ് കണക്കിന് വാഹനങ്ങളും കാൽ യാത്രക്കാരും കടന്നു പോകുന്ന റോഡിന്റെ സംരക്ഷണഭിത്തിയ്ക്കിടയിലാണ് മരം നിന്നിരുന്നത്. നാളുകളായി നാട്ടുകാരും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളും മരം വെട്ടി മാറ്റുന്നത് ആവശ്യപ്പെട്ടിരുന്നെങ്കിലും തണൽ മൂലം വെട്ടിമാറ്റതെ നിറുത്തുകയായിരുന്നു.