രാമപുരം : രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരം സി.എഫ്.എൽ.ടി.സിയ്ക്ക് ആവശ്യമായ പൾസ് ഓക്‌സിമീറ്ററുകളും വേപ്പറൈസറുകളും സൗജന്യമായി നൽകി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബെന്നി താന്നിയ്ക്കൽ നിയുക്ത എം.എൽ.എ മാണി സി കാപ്പന് കൈമാറി. ഡോ.യശോധരൻ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ കെ.കെ.ശാന്താറാം, മനോജ് സി ജോർജ്, സൗമ്യ സേവ്യർ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ എ.ജെ.ദേവസ്യ, സജി വരളിക്കര എന്നിവർ പ്രസംഗിച്ചു.