അടിമാലി: പൂർവ്വ വിദ്യാർത്ഥി സംഗമത്തിനായി സ്വരൂപിച്ച തുക അടിമാലി താലൂക്ക്കൊവിഡ് ആശുപത്രിയിലേയ്ക്ക് വെന്റിലേറ്റർ വാങ്ങുന്നതിനായി സംഭാവന ചെയ്തു.. അടിമാലി എസ്.എൻ.ഡി.പി.സ്‌കൂളിലെ 1995 ലെ എസ്.എസ്.എൽ.സി ബാച്ചു കാരാണ് കൂട്ടായ്മക്കായി സ്വരൂപിച്ച 25000 രൂപ നൽകി മാതൃകയായി മാറിയത്. കഴിഞ്ഞ ഏപ്രിൽ 18 ന് വർണ്ണ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പുന: സംഗമം കൊവിഡ് വ്യാപകമായതിനെ തുടർന്ന് മാറ്റിവെക്കുകയുണ്ടായി.അടിമാലിയിൽ കൊവിഡ് വ്യാപനം വ്യാപകമാവുകയും അസുഖം കൂടുന്നവർക്ക് ആശുപത്രി ബെഡുകൾ ലഭിക്കാതെ വന്ന സാഹചര്യത്തിൽ അടിമാലിക്ക് കൊവിഡ് ആശുപത്രി അനുവദിച്ചപ്പോൾ അവിടെ വിവിധ സംഘടനകൾ വെന്റിലേറ്ററുകൾ വാങ്ങി നൽകിയപ്പോൾ അതിൽ പങ്കാളിയാകാൻ തീരുമാനിക്കുകയായിരുന്നു. അടിമാലി എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ മേൽ നോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ശ്രീനാരായണ ആശ്രയ ചാരിറ്റിബിൾ സൊസൈറ്റിയുമായി സഹകരിച്ച് ഒരു ലക്ഷം രൂപ വില വരുന്ന നോൺ ഇൻസീവ് വെന്റിലേറ്റർ വാങ്ങുന്നതിൽ പങ്കാളികളായത്. പൂർവ്വ വിദ്യാർത്ഥികളായ ബിന്ദു ഷിജു, റെജി ആന്റണി, സിജിമോൾ ടി.ജെ, ഉണ്ണികൃഷ്ണൻ , ബാബു പി.കെ, ശുഭ സരേഷ് എന്നിവരുടെ നേതൃത്വത്തിൽ തുക കൈമാറിയത്.