beena-joby

കട്ടപ്പന: നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കമായി. സാനിറ്റേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാലവർഷത്തിന് മുന്നോടിയായി 34 വാർഡുകളിലും ശുചീകരണം നടത്തും. ഇന്നലെ ഇടുക്കിക്കവല, സംഗീതാപ്പടി, പള്ളിക്കവല, കെ.എസ്.ഇ.ബി. ജംഗ്ഷൻ, പാറക്കടവ് എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. നഗരസഭാദ്ധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു. വാഹനങ്ങൾക്ക് ഭീഷണിയായി റോഡുകളുടെ വശങ്ങളിൽ വളർന്നുനിൽക്കുന്ന കാടുകൾ വെട്ടിമാറ്റാൻ പി.ഡബ്ല്യു.ഡി. തയാറാകണമെന്ന് ബീന ജോബി ആവശ്യപ്പെട്ടു. ശുചീകരണ തൊഴിലാളികൾക്കുള്ള സുരക്ഷ കിറ്റുകൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി കുര്യാക്കോസ് വിതരണം ചെയ്തു. കൗൺസിലർമാരായ സിജു ചക്കുംമുട്ടിൽ, സിജോമോൻ ജോസ്, രാജൻ കാലാച്ചിറ, സോണിയ ജെയ്ബി, ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ, ജുനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജൂവാൻ ഡിമേരി എന്നിവർ നേതൃത്വം നൽകി.