ചങ്ങനാശേരി : കെ.പി.എം.എസ് ചങ്ങനാശേരി യൂണിയൻ ജനപ്രതിനിധികളെയും ആരോഗ്യപ്രവർത്തകരെയും ഉൾപ്പെടുത്തി 10 അംഗ കൊവിഡ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. യൂണിയൻ ജോയിന്റ് കൺവീനർ കെ.യു. അനിൽ ചെയർമാനായും, യൂണിയൻ കൺവീനർ സുജാ സതീഷ് ചീഫ് കോ-ഓർഡിനേറ്ററായും, സന്തോഷ്‌കുമാർ പായിപ്പാട് കോ-ഓർഡിനേറ്ററായും ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തിക്കും. 15 അംഗ സന്നദ്ധ സേനയുടെ സേവനവും ലഭ്യമാണ്.