sangeetha
ബി.ഡി.ജെ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. സംഗീത വിശ്വനാഥൻ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നു.

കട്ടപ്പന: ലോക്ക്ഡൗണിൽ ദുരിതത്തിലായ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം കേന്ദ്ര സെക്രട്ടറിയും ബി.ഡി.ജെ.എസ്. സംസ്ഥാന ഉപാദ്ധ്യക്ഷയുമായ അഡ്വ. സംഗീത വിശ്വനാഥൻ ഭക്ഷ്യ കിറ്റുകൾ നൽകി. ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം സന്ദർശിച്ചശേഷം കീരിത്തോട്ടിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തത്.. എൻ.ഡി.എ. നേതാക്കളായ രതീഷ് വരകുമല, മനേഷ് കുടിക്കയത്ത്, പർത്ഥേശൻ ശശികുമാർ, ലീന രാജു, രഞ്ജിത്ത് കാലാച്ചിറ, അനന്തു മങ്കാട്ടിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.