കുമരകം : പോള നിറഞ്ഞ് ജലഗതാഗതം തടസപ്പെട്ട തോണിക്കടവ്-മൂലേപ്പാടം തോട്ടിൽ പോള നീക്കാൻ നാട്ടുകാർ രംഗത്ത്. അടിയന്തിര സാഹചര്യങ്ങളിൽ ആശുപത്രിയിൽ പോകാൻപോലും ഉപയോഗിച്ചിരുന്ന ജലഗതാഗതമാർഗമാണ് രൂക്ഷമായ പോള ശല്യം മൂലം മുടങ്ങിയത്. മത്സ്യത്തൊഴിലാളികളും ദുരിതത്തിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി പോള നീക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. തണ്ണീർമുക്കം ബണ്ട് തുറക്കാൻ വൈകിയതാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ജലാശയങ്ങളിൽ പോള ശല്യം രൂക്ഷമാകാൻ കാരണമായത്.