കട്ടപ്പന: ജില്ലയിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക യൂണിയൻ(എം) ജില്ലാ പ്രസിഡന്റ് ബിജു ഐക്കര. ഏലയ്ക്കായുടെ വിലത്തകർച്ചയും വളംകീടനാശിനികളുടെ വില വർദ്ധനയും മൂലം കൃഷിക്കാർ ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വൻ കൃഷിനാശമുണ്ടായി. സ്‌പൈസസ് ബോർഡ് നിർജീവമാണ്. ഏലയ്ക്കയ്ക്ക് വില ഉയർന്ന നിന്നപ്പോഴാണ് വലിയ തുക നൽകി പാട്ട വ്യവസ്ഥയിൽ കൃഷിയിറക്കിയത്. വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ പാട്ടക്കാരാറോ കരം അടച്ച രസീതോ ഈടായി സ്വീകരിച്ച് സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് വായ്പ ലഭ്യമാക്കണമെന്ന് ബിജു ഐക്കര ആവശ്യപ്പെട്ടു.