കുമരകം : കൊവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക് സഹായവുമായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ഏറ്റുമാനൂരുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.ജി.രാജു , വൈസ് പ്രസിഡന്റ് റ്റോമി പറപ്പുറം, സെക്രട്ടറി സിബി ആന്റണി, ട്രഷറർ എ.സി.ലാസർ , സംസ്ഥാന കമ്മിറ്റി അംഗം കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് പി.ബി.ചന്ദ്രബോസ്, ട്രഷറർ തോമസ് പാല തുടങ്ങിയവർ നേതൃത്വം നൽകി.