അടിമാലി: കെ.എസ്.ടി.എ പൾസ് ഓക്‌സി മീറ്റർ വിതരണം ചെയ്തു.കെ.എസ്. ടി.എ. സംസ്ഥാന തലത്തിൽ നൽകുന്ന ഒരു കോടി രൂപയുടെ പൾസ് ഓക്‌സി മീറ്റർ വിതരണത്തിന്റെ ഭാഗമായി അടിമാലി സബ്ബ് ജില്ല കമ്മറ്റി ഏഴ് പഞ്ചായത്തിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അടിമാലി ഗ്രാമ പഞ്ചായത്തിൽ നടന്നു.സബ്ബ് ജില്ല പ്രസിഡന്റ് എ.ജി. രജ്ഞിത്ത്, സെക്രടറി ബിനോയി കെ.ആർ, അപർണ നാരായണൻ , അനീഷ് മാത്യു, ഗംഗാധരൻ പി.കെ., ജിജോ എം.തോമസ്സ് , ജെ.എച്ച്.ഐ സരേഷ്, ഷിലമോൻ എന്നിവർ പങ്കെടുത്തു.