മുണ്ടക്കയം: രക്തദാന ക്യാമ്പയിനുമായി എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റ്. യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ശാഖാ യൂത്ത്മൂവ്‌മെന്റ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചത്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, 26 മേരിക്യുൻസ് ആശുപത്രി, മാർ സ്ലിവാ മെഡിസിറ്റി ആശുപത്രി പാലാ, പൊൻകുന്നം അരവിന്ദാ ആശുപത്രി എന്നിവിടങ്ങളിലും രക്തദാനം നടത്തിയിരുന്നു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ എം.വി ശ്രീകാന്ത്,വൈസ് ചെയർമാൻ സുധീഷ് കോരുത്തോട്, കൺവീനർ വിനോദ് പാലപ്ര, ജോയിന്റ് കൺവീനർമാരായ രാകേഷ് ഏന്തായാർ, ബിനു നേടിയോരം, ജില്ല കമ്മിറ്റിയംഗം അഖിൽ ഞാർക്കാട്, വിഷ്ണു പാലുക്കാവ്, വിശ്വാസ് മുക്കുളം, മനു ചിറ്റടി, ഉണ്ണി പുഞ്ചവയൽ, ഷിനു ഇഞ്ചിയാനി, പ്രിൻസ് മടുക്ക, മഞ്ചേഷ് കൊമ്പുകുത്തി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.