നെടുംകുന്നം: ഗ്രാമപ്പഞ്ചായത്ത് ഡി.സി.സിയിൽ ഓക്‌സിജൻ പാർലർ സ്ഥാപിച്ചു. നെടുംകുന്നം റോയൽ ഗ്രാനൈറ്റ്‌സ് ഉടമ ഷിജു എബ്രഹാമാണ് 75,000 രൂപ വിലയുള്ള ഉപകരണം വാങ്ങി നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ബീനാ നൗഷാദ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് രവി സോമൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ മാത്യു വർഗീസ്, മേഴ്‌സി റെൻ, പഞ്ചായത്തംഗങ്ങളായ വി.എം.ഗോപകുമാർ, വീണ വി.നായർ, ഷിനുമോൾ ജോസഫ്, ലാമിയ എലിസബത്ത് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.