mla


അടിമാലി: ദേവികുളം എം എൽ എ യ്ക്കിനി അടിമാലിയിലും .ഓഫീസ്. . ദേവികുളം നിയോജക മണ്ഡലം ഉണ്ടായതിനു ശേഷം ആദ്യമായാണ് അടിമാലിക്ക് ഒരു എം.എൽ.എ. ഓഫിസ് ലഭിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം എം.എൽ.എ അടിമാലി ഓഫിസിൽ ഉണ്ടാകും
അടിമാലിയുടെ ഏറ്റവും വലിയ പ്രസക്തി ഇവിടേയ്ക്ക് മുന്ന് നിയമസഭ മണ്ഡലങ്ങളിൽ നിന്നുള്ള ആളുകൾ ദിവസേന വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നുവെന്നതാണ്. കൂടാതെ ദേവികുളം നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നുള്ളവർ ആശുപത്രി,വിവിധ സർക്കാർ സേവനങ്ങൾ എന്നിവ ലഭിക്കാൻ അടിമാലിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. .അടിമാലി കല്ലാർകുട്ടി റോഡിൽ മോർണിംഗ് സ്റ്റാർ ആശുപത്രി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കാർഷിക വികസന ബാങ്ക് കെട്ടിടത്തിലാണ് എം എൽ.എ ഓഫീസ്പ്രവർത്തനം ആരംഭിക്കുന്നത്.