anupama

മുണ്ടക്കയം: കമ്മ്യൂണിറ്റി കിച്ചണുകൾക്ക് സഹായവുമായി ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ. മുണ്ടക്കയം ഡിവിഷന്റെ ഭാഗമായുള്ള പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, പൂഞ്ഞാർ എന്നീ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഓരോ ചാക്ക് അരി വീതമാണ് നൽകിയത്. മുണ്ടക്കയം കമ്മ്യൂണിറ്റി കിച്ചണിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ പ്രമീള ബിജു, പഞ്ചായത്തംഗം സി.വി അനിൽകുമാർ, റജീന റഫീക്ക്,എം.ജി രാജു തുടങ്ങിയവർ പങ്കെടുത്തു.