വൈക്കം: എസ്.എൻ.ഡി.പി യോഗം തുരുത്തുമ്മ 550 ാം ശാഖയുടെ നേതൃത്വത്തിൽ എൻ 95 മാസ്‌ക്, സാനിറ്റൈസർ, സോപ്പ് എന്നിവ ഉൾപ്പെട്ട കിറ്റ് ശാഖാ അംഗങ്ങളുടെ വീടുകളിൽ വിതരണം ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശാഖയിൽ നടന്ന ചടങ്ങിൽ വൈക്കം യൂണിയൻ കൗൺസിലർ എം.പി ബിജു വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി ടി.എൻ രാമചന്ദ്രൻ, കെ.ജി പ്രദീപൻ, എസ്.സജിത്, എസ്.വിനോദ്കുമാർ, അജിത സാബു, ജലജ ഗിരീഷ്, അഖില, വേണു, ലളിത രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.