ഇളങ്ങുളം: ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂളിലെ കുട്ടികൾക്ക് സർക്കാർ വക ഭക്ഷ്യ കിറ്റിനൊപ്പം അദ്ധ്യാപകരുടെ വക പച്ചക്കറികളും നൽകി. സ്‌കൂളിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ 150 കുട്ടികൾക്കാണ് കിറ്റുകൾ നൽകിയത്. സപ്ലൈകോ വഴി സർക്കാർ നൽകി വരുന്ന കിറ്റിനൊപ്പം പത്തു കൂട്ടം പച്ചക്കറികൾ കൂടി നൽകാൻ അദ്ധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റും ചേർന്ന് തീരുമാനിക്കുകയായിരുന്നു. എലിക്കുളം പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സാമൂഹ്യ അകലം കർശനമായി പാലിച്ചാണ് കിറ്റ് വിതരണം നടത്തിയത്.

ചിത്രം: ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌ക്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഭക്ഷ്യ കിറ്റിനൊപ്പം പച്ചക്കറിയും നൽകുന്നു.