ചെറുവള്ളി : കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ചെറുവള്ളി മേഖലയിലെ നൂറോളം കുടുംബങ്ങളിൽ യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. നിയുക്ത ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ് രാഹുൽ ബി.പിള്ളയ്ക്ക് കിറ്റുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഷാജി പാമ്പൂരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സുമേഷ് ആൻഡ്രൂസ്, ഫിനൊ പുതുപ്പറമ്പിൽ, ഷൈല ജോൺ,റിച്ചു സുരേഷ്, ലിജൊ കുന്നപ്പള്ളി, മാർട്ടിൻ ടോം എന്നിവർ പങ്കെടുത്തു