അടിമാലി: അടിമാലി ഇഖ്‌റ ആശുപത്രിയിൽ ഇന്നു മുതൽ കൊവിഡ് രോഗികൾക്ക് സൗജന്യമായി കിടത്തി ചികിത്സ ലഭിക്കും. .ആദ്യഘട്ടത്തിൽ ഓക്‌സിജൻ സൗകര്യമുള്ള 30 കിടക്കളാണ് ചികത്സക്കായി ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സംവിധാനമായിരിക്കും ഇവിടെ ഉണ്ടാവുക. ഡയാലിസിസ് ആവശ്യമായി വരുന്ന കൊവിഡ് രോഗികൾക്ക് സൗജന്യമായി ഡയാലിസിസിനുള്ള സൗകര്യവും ഇവിടെ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അത്യാസന്ന നിലയിലുള്ള രോഗികളെ മൊബൈൽ വെന്റിലേറ്ററിന്റെ സൗകര്യത്തോടെ മറ്റിടങ്ങളിലെ ആശുപത്രിയിൽ തുടർ ചികിത്സ നൽകുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊവിഡ് ബാധിതർക്ക് ഭക്ഷണവും സൗജന്യമായിരിക്കും. കൂടുതൽ ആൾക്കാർ എത്തുന്നഘട്ടത്തിൽ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാൻ നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഇന്നു രാവിലെ പത്തിന് അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. എം.ഇ. മീരാൻ മെമ്മോറിയൽ എം.എസ്.എസിന്റെയും , 'തണൽ' എന്ന സംഘടനയുടെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരുവർഷമായി ഇഖ്ര ആശുപത്രി അടിമാലിയിൽ പ്രവർത്തനം ആരംഭിച്ചിട്ട് .