കുമരകം: ചീപ്പുങ്കൽ അന്തോണികായൽ പാടശേഖരത്തെ മത്സ്യവിളവെടുപ്പ് തുടങ്ങി. ഒരു നെല്ലും ഒരു മീനും പദ്ധതിപ്രകാരം കഴിഞ്ഞ 21 വർഷമായി പാടശേഖരത്ത് മത്സ്യകൃഷി നടത്തുന്നുണ്ട്. 37 കർഷകരുടെ ഉടമസ്ഥതയിൽ 50 ഏക്കർ വരുന്ന പാടശേഖരത്ത് രണ്ട് ലക്ഷം മത്സ്യങ്ങളെയാണ് വളർത്തിയത്. 20 ടൺ മത്സ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. കട്ല, രോഹു, ഗ്രാസ് കാർപ്പ്, തിലോപ്പിയ, മൃഗാൾ, സൈപ്രസ് തുടങ്ങിയ മത്സ്യങ്ങളെയാണ് പ്രധാനമായും വളർത്തിയതെന്ന് പാടശേഖരസമതി പ്രസിഡൻ്റ് ജിമ്മി ജോസഫും സെക്രട്ടറി ജോസ് ആന്റണി അറയിലും പറഞ്ഞു.