ചങ്ങനാശേരി: കൊവിഡ് ദുരിതബാധിതർക്ക് കൈത്താങ്ങായി കെ.എസ്.ടി.എ ചങ്ങനാശേരി സബ്ജില്ലാ കമ്മറ്റി. വാകത്താനം, മാടപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം പഞ്ചായത്തുകളിലെ ആശുപത്രികളിൽ പൾസ് ഓക്‌സീമീറ്ററുകളും, ആരോഗ്യ പ്രവർത്തകർക്ക് പി.പി.ഇ കിറ്റുകളും നല്കിയാണ് കെ.എസ്.ടി.എ മാതൃകയായത്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത്, വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, സി.പി.എം മാടപ്പള്ളി ലോക്കൽ കൊവിഡ് ഹെൽപ്പ് ഡെസ്‌ക്ക് കമ്മറ്റിക്ക് വേണ്ടി എം.ടി സജി, മാടപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എ ബിൻസൺ, വൈശാഖ് എസ് പണിക്കർ എന്നിവർ സഹായങ്ങൾ ഏറ്റുവാങ്ങി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ ടോമിച്ചൻ ജോസഫ് , എം.എൻ മുരളീധരൻ നായർ, ബിനു എബ്രഹാം, എ.കെ ഷാജി, കെ.ആർ രാജിവ് ,അനീഷ് ഐസക്ക്, പി.കെ അനിൽകുമാർ, പി.ജി മനോജ്, പി.ആർ ആനന്ദ്, പി.ആർ സുധീർ എന്നിവർ വിവിധ പഞ്ചായത്തുകളിൽ സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.