sevabharathy
തവളപ്പാറയിലെ നീർച്ചാലുകൾ സേവാഭാരതി പ്രവർത്തകർ തെളിക്കുന്നു.

കട്ടപ്പന: പ്രളയക്കെടുതി നേരിട്ട പാറക്കടവ് തവളപ്പാറയിൽ സേവാഭാരതി ശുചീകരണം നടത്തി. മലമുകളിൽ നിന്ന് അടിവാരത്തേയ്ക്ക് ഒഴുകുന്ന 2 തോടുകളിലെ തടസങ്ങൾ നീക്കുകയും നീർച്ചാലുകൾ തെളിക്കുകയും ചെയ്തു. മലവെള്ളപ്പാച്ചിൽ തടയുന്നതിനായി മലമുകളിൽ മുളങ്കാടുകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നഗരസഭ അധികൃതരുടെ അനുമതി തേടി. ബി.ജെ.പി. ഏരിയ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, എം.ജി. ഹരി, പ്രസാദ് കൂറ്റത്തിൽ, പി.എസ്. ബിനോയി, എൻ.ആർ. അനിൽകുമാർ, കെ.വി. ഷാജി എന്നിവർ നേതൃത്വം നൽകി.