തൃക്കൊടിത്താനം: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹ ജയന്തി നാളെ ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടക്കും. വൈശാഖമാസത്തിലെ ചതുർദശിയും ചോതി നക്ഷത്രവും ഒന്നിച്ചുവരുന്ന ദിവസമാണ് നരസിംഹ ജയന്തി. നരസിംഹ ജയന്തി ദിവസമായ നാളെ രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമം, നരസിംഹഹോമം, കളഭാഭിഷേകം, വൈകിട്ടു ഇരുനടയിലും നരസിംഹാവതാരച്ചാർത്ത്, കാഴ്ചശീവേലി എഴുന്നള്ളത്ത്, വിശേഷാൽ ദീപാരാധന എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി രാഗേഷ് നാരായണൻ ഭട്ടതിരി, മേൽശാന്തി പുതുമന മനു നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.